മൂര്‍ക്കനാട് കുടിവെള്ള പദ്ധതി: 3,486 വീടുകളില്‍ വെള്ളമെത്തി
കൊളത്തൂര്‍ : മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയില്‍ ഇതുവരെ 3486 വീടുകളില്‍ വെള്ളമെത്തിയതായി ഉദ്യോഗസ്ഥര്‍. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കണക്കുകള്‍ സമര്‍പ്പിച്ചത്. മൂര്‍ക്കനാട്, കുറുവ,പുഴക്കാട്ടിരി പഞ്ചായത്തുകളില്‍ ഫീസടച്ച് അപേക്ഷ നല്‍കിയവരില്‍ ഇരുന്നൂറില്‍ താഴെ അപേക്ഷകര്‍ക്കൊഴികെ എല്ലാ വീടുകളിലും വെള്ളമെത്തിച്ചു.
കൂട്ടിലങ്ങാടി പഞ്ചായത്തില്‍ പൈപ്പിടുന്നതിന് പി.ഡബ്ല്യൂ.ഡി അനുമതി നല്‍കുന്നതിനും മക്കരപ്പറമ്പിലെ പൊട്ടിയ വാള്‍വ് നന്നാക്കി ര@് മാസത്തിനകം പൈപ്പിടല്‍ പൂര്‍ത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂര്‍ക്കനാട് പഞ്ചായത്തുകളില്‍ പൈപ്പുകളുടെ വിപുലീകരണ പ്രവൃത്തി ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റോഡ് നിര്‍മാണം നടക്കാനുള്ള പാറടി ചേലൂര്‍ റോഡ്, മങ്കട - കൂട്ടില്‍ പട്ടിക്കാട് റോഡ് എന്നിവിടങ്ങളില്‍ റോഡ് നവീകരണത്തിന് മുന്‍പ് ലൈനിടല്‍ പൂര്‍ത്തീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി . കൂടാതെ പൈപ്പ് വിപുലീകരണത്തിന് ലൈന്‍ ഇല്ലാത്ത ഭാഗങ്ങള്‍ അനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെ@ത്തി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും പ്രാരംഭ കാലത്തെ രൂപരേഖ വിപുലീകരിച്ച് കൂടുതല്‍ പ്രദേശത്തേക്ക് വെള്ളം എത്തിക്കാനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാട്ടര്‍ അതോറിറ്റി സൂപ്രണ്ട@ിങ് എന്‍ജിനിയറോട് ആവശ്യപ്പെട്ടു. മഴ കഴിഞ്ഞാല്‍ മങ്കട, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലെ പൈപ്പിടല്‍ പൂര്‍ത്തിയാക്കാനും നേരത്തെ വെള്ള പേപ്പറില്‍ അപേക്ഷ നല്‍കിയവര്‍ നിയമപ്രകാരമുള്ള ഫീസടച്ചാല്‍ നിലവില്‍ പൈപ്പ് എത്തിയ സ്ഥലമാണെങ്കില്‍ വെള്ളം നല്‍കാനും നടപടിയായി.
ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ അമിത് മീണ, സൂപ്രണ്ട@ിങ് എന്‍ജിനിയര്‍ സി.മാധവന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. മുഹമ്മദ് സിദ്ദീഖ്, പ്രൊജക്ട് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് റാഫി, എ.എക്‌സി അബ്ബാസ് എ.ഇ.മാരായ ഹമീദ്, ജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."