ഒത്തൊരുമയുടെ പ്രതീകമായി ആഘോഷങ്ങള്‍ മാറണമെന്ന്
ചവറ: ഒത്തൊരുമയുടെ പ്രതീകങ്ങളായി ആഘോഷങ്ങള്‍ മാറണമെന്ന് എന്‍. വിജയന്‍ പിള്ള എം.എല്‍.എ. ചവറ മീഡിയാ സെന്ററിന്റേയും കെ.ജെ.യുവിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഓണം ബലിപെരുന്നാള്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയ സ്പര്‍ശകമായ ഒരു ആഘോഷമാണ് ഓണം. ഇന്ന് പല ആഘോഷങ്ങളും വെറും ചടങ്ങുകള്‍ ആയി മാറുന്നുണ്ട്. സാഹോദര്യത്തോട് കഴിയുന്ന നാടാണ് നമ്മുടെ കേരളം. സാഹോദര്യം നിലനില്‍ക്കണമെങ്കില്‍ അവിടെ സ്‌നേഹവും കൂട്ടായ്മയും ഉണ്ടാകണമെന്നും എന്‍. വിജയന്‍ പിള്ള പറഞ്ഞു.
ശങ്കരമംഗലം ഫാത്തിമ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മീഡിയാ സെന്റര്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് എം. കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അനൂപ് ഷാഹുല്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ചവറ വിജയന്‍ , മാധ്യമ പ്രവര്‍ത്തകരായ അശ്വിന്‍ പഞ്ചാക്ഷരി, അനുപ് ഷാഹുല്‍ എന്നിവരെ ചടങ്ങില്‍ എം.എല്‍.എ ആദരിച്ചു. അത്തപ്പൂക്കളം, കലാപരിപാടികള്‍, ഓണസദ്യ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു.
ഗ്രാമ പഞ്ചായത്തംഗം വി. അയ്യപ്പന്‍ പിള്ള , ചവറ വിജയന്‍ , സാബു, ശശിബാബു, അശ്വിന്‍ പഞ്ചാക്ഷരി, ട്രഷറര്‍ മുജീബ് റഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."