കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരുക്ക്
തൃപ്രയാര്‍: തൃപ്രയാര്‍ തെക്കെആത്മാവിന് സമീപം ദേശിയപാതയില്‍ കെ.എസ്.ആര്.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
കാറിലുണ്ടായിരുന്ന ചാലക്കുടി സ്വദേശികളുമായ പുതിനി പറമ്പില്‍ അരുണ്‍ സെബാസ്റ്റ്യന്‍ (22), എടയാട്ട് കാരാട്ട് പറമ്പില്‍ സാന്റോ സജി (22), കണ്ണംപുഴ ആല്വിന് (23) , കെ.എസ്.ആര്.ടി.സി യാത്രക്കാരായ രണ്ട് പേര് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് പരുക്ക്. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
ചാലക്കുടിയില്‍ നിന്നും ഗുരുവായൂരിലേക്ക് വിവാഹം ചിത്രീകരിക്കുന്നതിന് പോകുകയായിരുന്ന സ്റ്റുഡിയോ ജീവനക്കാരായ യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പെട്ടെന്ന് കാറ് വരുന്നത് ശ്രദ്ധയില്‍ പെട്ട ബസ് ഡ്രൈവര്‍ ഇടതുഭാഗത്തേക്ക് വെട്ടിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല.
തുടര്‍ന്ന് ബസ് ദേശിയപാതയോരത്തെ മതിലില്‍ ഇടിച്ച് വൈദ്യുതി പോസ്റ്റിനിടയില്നിന്നു.
ബസ് ഇടതുഭാഗത്തേക്ക് വെട്ടിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായതായി നാട്ടുകാര്‍ പറയുന്നു. വലതുഭാഗത്താണ് ഇന്നോവ ഇടിച്ചത്. അപകടത്തില്‍ ഇന്നോവയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റ മൂന്ന് പേരേയും തൃപ്രയാറിലെ സുരക്ഷ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കാറ് വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."