HOME
DETAILS

കഞ്ചാവുമായി മധ്യവയസ്‌ക പിടിയില്‍ പിടിയിലായത് കഞ്ചാവുകടത്തിലെ മുഖ്യകണ്ണി

  
backup
August 28 2017 | 05:08 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%af%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95-%e0%b4%aa


പുതുക്കാട്: രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്‌ക പിടിയിലായി. ദേവികുളം ആനവിരട്ടി എട്ടേക്കര്‍ അറുപതാം മൈലില്‍ വാര്‍മുളത്തു വീട്ടില്‍ ലളിത സുരേഷ് (50) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി 7.45 ഓടെ പുതുക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്തു നിന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ കെ സജിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ പഴനി കേന്ദ്രീകരിച്ചു വന്‍കിട കഞ്ചാവ് കച്ചവടക്കാരില്‍ നിന്നും കഞ്ചാവ് വാങ്ങി കേരളത്തില്‍ എത്തിക്കുന്ന ശൃംഖലയിലെ കണ്ണിയാണ് ലളിത. ഓണം പ്രമാണിച്ച് വാഹന പരിശോധന ശക്തമാക്കിയതിനാല്‍ ചെറുപ്പക്കാരെ ഉപയോഗിച്ച് ഇരു ചക്രവാഹനങ്ങളിലും മറ്റും കഞ്ചാവ് കടത്തി ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കുന്ന പതിവ് രീതി മാറ്റി പഴനിയില്‍ നിന്നും പൊള്ളാച്ചിയില്‍ എത്തിയ ശേഷം അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് മിതമായ വിലയില്‍ കഞ്ചാവ് സുരക്ഷിതമായി എത്തിക്കുന്നതിനാല്‍ ധാരാളം കഞ്ചാവ് കച്ചവടക്കാര്‍ ഇവരെ സമീപിക്കാറുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ ഒരു കിലോ കഞ്ചാവ് തൃശൂരില്‍ എത്തിച്ചു കൈമാറുന്നതിന് 18000 രൂപ വാങ്ങുമ്പോള്‍ ഇവര്‍ 15000 രൂപയാണ് വാങ്ങുന്നത്. മാള ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് കേരള കമ്മിഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ അംഗമായിരുന്ന ഇവര്‍ക്ക് ത്യശൂരിലെ നിരവധി കഞ്ചാവ് കച്ചവടക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കൊടകര സ്വദേശി രഞ്ജിത്തിന് കൈമാറാനാണ് ഇവര്‍ ഇത്തവണ കഞ്ചാവുമായി എത്തിയത്. രഞ്ജിത് നേരിട്ട് പുതുക്കാട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. രഞ്ജിത്തിന് വേണ്ടി എക്‌സൈസ് അധികുതര്‍ അന്വേഷണം ആരംഭിച്ചു. തൃശൂര്‍ ഡെപ്പ്യുട്ടി എക്‌സൈസ് കമ്മിഷണര്‍ ടി.വി റാഫേലിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് ഒരു മാസത്തിലേറെയായി ഇവര്‍ ഷാഡോ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സി.ഐ ഹരികൃഷ്ണപിള്ള, ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ജിന്റോ ജോണ്‍, തോമസ് ദേവസി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.എസ് സുരേഷ്, റെനില്‍ രാജന്‍, സി.ബി സന്തോഷ് , വി.ബി ശ്രീജിത്ത്, കെ.എന്‍ ജിനേഷ്, എ.കെ ദുര്‍ഗ്ഗാ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  8 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  8 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  8 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  8 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  8 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  8 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  8 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  8 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  8 days ago