ബെവ്കോയില്‍ അടുത്തവര്‍ഷം മുതല്‍ ഡപ്യൂട്ടേഷന്‍കാര്‍ക്ക് ബോണസില്ല
തിരുവനന്തപുരം: ബീവറേജസ് കോര്‍പറേഷനില്‍ ഈ വര്‍ഷം 85000 രൂപ തന്നെ ബോണസ്. എന്നാല്‍ അടുത്തവര്‍ഷം മുതല്‍ ഡപ്യൂട്ടേഷന്‍കാര്‍ക്ക് ബോണസില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഉയര്‍ന്ന ബോണസ് കിട്ടാന്‍ ഉദ്യോഗസ്ഥര്‍ ബീവറേജസ് കോര്‍പറേഷനില്‍ ഡപ്യൂട്ടേഷനില്‍ കയറിക്കൂടാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.
ബെവ്കോയിലെ ഉയര്‍ന്ന ബോണസിനെതിരേ ധനവകുപ്പും രംഗത്തെത്തിയിരുന്നു. ഇതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്ക് ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ചും ഇക്കാര്യത്തില്‍ പരിധി നിശ്ചയിക്കണെന്നും ആവശ്യപ്പെട്ട് ധനവകുപ്പ് മുഖ്യമന്ത്രിക്ക് കത്തു കൈമാറിയിരുന്നു. 85,000 രൂപ ബോണസ് ധനപരമായ നിരുത്തരവാദിത്വമാണെന്നായിരുന്നു ധനവകുപ്പിന്റെ വിലയിരുത്തല്‍.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോര്‍പറേഷനിലെ പുതിയ ഡെപ്യൂട്ടേഷന് നിയമനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഓണത്തിന്റെ സ്പെഷ്യല്‍ ബോണസ് ലക്ഷ്യമിട്ട് 185 പേരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോ (ബീവറേജസ് കോര്പറേഷന്)സര്‍ക്കാരിനെ സമീപിച്ചതാണ് വിവാദമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."