ഉപതെരഞ്ഞെടുപ്പ്: ആം ആദ്മി വിജയത്തിലേക്ക്, രണ്ടാം സ്ഥാനത്തിനായി ബി.ജെ.പിയും കോണ്‍ഗ്രസും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബവാന നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയത്തിലേക്ക്.
വോട്ടെണ്ണലില്‍ ആദ്യ ഒമ്പത് റൗണ്ടിലും കോണ്‍ഗ്രസ് മുന്നിലായിരുന്നെങ്കില്‍ 10 ാം റൗണ്ടില്‍ മുന്നിലെത്തിയ ആം ആദ്മി പാര്‍ട്ടി ഒന്നാമതായി തുടരുകയാണ്.
രണ്ടാം സ്ഥാനത്തിനായി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കടുത്ത മത്സരമാണ്. 21 റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ബിജെപിക്ക് 28,236 വോട്ടും കോണ്‍ഗ്രസിന് 27,596 വോട്ടും നേടാനായിട്ടുണ്ട്.
ഡല്‍ഹിയില്‍ വെല്ലുവിളി നേരിടുന്ന ആം ആദ്മി പാര്‍ട്ടിക്ക് ജയം ആത്മവിശ്വാസം പകരും. നിയമസഭയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട കോണ്‍ഗ്രസിനും രണ്ടാം സ്ഥാനത്തെത്തിയാല്‍ ആശ്വസിക്കാം.
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വേദ് പ്രകാശ് രാജിവെച്ചതാണ് ഈ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. രാജി വെച്ച വേദ് പ്രകാശ് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. വേദ് പ്രകാശിനെ തന്നെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."