ബഹ്‌റൈനില്‍ ഉടമസ്ഥരില്ലാത്ത വാഹനങ്ങള്‍ ഈ മാസം ലേലം ചെയ്യും
മനാമ: ബഹ്‌റൈനിലെ പാതയോരങ്ങളില്‍ നിന്ന് പൊലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഈ മാസം അവസാനത്തോടെ ലേലം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് 30ന് മുമ്പായി ഉടമസ്ഥര്‍ വാഹനത്തിന്റെ സാമ്പത്തികവും നിയമപരവുമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ സഹിതം ക്ലീനിംഗ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടാല്‍ വാഹനം തിരികെ ലഭിക്കുമെന്നും ക്യാപിറ്റല്‍ ജന.സെക്രട്ടറിയേറ്റ് പ്രസ്തവനയില്‍ അറിയിച്ചു.
പാതയോരങ്ങളില്‍ നിയമ വിധേയമായി പാര്‍ക്കിങ് ചെയ്യാത്ത നിരവധി വാഹനങ്ങളാണ് പൊലിസ് പിടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നും പൊലിസ് പിടിച്ചെടുത്ത 110 വാഹനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പൊതു ലേലത്തിലൂടെ വിറ്റഴിക്കുന്നത്. ലേലത്തിലൂടെ ശേഖരിക്കപ്പെടുന്ന തുക സെക്രട്ടറിയേറ്റിന്റെ ഫണ്ടില്‍ നിക്ഷേപിക്കും. 1996ലെ 2- ാം വകുപ്പിലെ പബ്ലിക്ക് റോഡ് കയ്യേറ്റ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 14 അനുസരിച്ചാണ് ഗവര്‍ണറേറ്റില്‍ നിന്നു വാഹനങ്ങള്‍ പിടിച്ചെടുത്തത്.
ആഗസ്റ്റ് 30 വരെ ഉടമകളെത്തി പിഴ ഒടുക്കാത്ത വാഹനങ്ങളെല്ലാം പൊതുലേലത്തില്‍ ഉള്‍പ്പെടുത്തും. ബഹ്‌റൈന്‍ എയര്‍പോര്‍ട്ടുകളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്നടക്കം പൊലിസ് പിടിച്ചെടുത്ത നിരവധി വാഹനങ്ങളാണ് ഉടമകളെ കാത്തു കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."