ഓണത്തെ വരവേല്‍ക്കാന്‍ കുഞ്ഞഹാജിയുടെ 'സ്വര്‍ണമുഖി'
വളാഞ്ചേരി: ഓണത്തെ വരവേല്‍ക്കാന്‍ കുഞ്ഞഹാജിയുടെ 'സ്വര്‍ണമുഖി' വഴക്കുലകള്‍ തയാര്‍. സ്വന്തമായതും പാട്ടത്തിനെടുത്തതുമായ ആറ് ഏക്കര്‍ സ്ഥലത്താണ് 77കാരനായ വളാഞ്ചേരി കിഴക്കേകര പാലാറ കുഞ്ഞഹാജി 'സ്വര്‍ണമുഖി' ഇനത്തില്‍പ്പെട്ട നേന്ത്രവാഴ കൃഷി ചെയ്യുന്നത്.
ഇത്തവണ ആയിരം വാഴയാണ് വിളവെടുപ്പിനായി തയാറായിരിക്കുന്നത്. 60-70 കിലോ തൂക്കംവരുന്ന കുലകളാണ് സ്വര്‍ണമുഖിയില്‍ നിന്ന് ലഭിക്കുന്നത്. എടപ്പാള്‍ അങ്ങാടിയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നുവരാറുള്ള പൂരാടവാണിഭത്തിലെ പ്രധാന ആകര്‍ഷണമാണ് കുഞ്ഞഹാജിയുടെ സ്വര്‍ണമുഖി വാഴക്കുലകള്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഓണകാഴ്ച്ച സമര്‍പ്പിക്കാനും ഭക്തര്‍ സ്വര്‍ണമുഖി വാങ്ങാറുണ്ട്. ഒരു കുലയില്‍ ഇരുന്നൂറിലേറെ കായകളുള്ള കൂറ്റന്‍ റോബസ്റ്റ് കുലകളും ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. പൂവന്‍, കദളി, മൈസൂര്‍ ഇനത്തില്‍പ്പെട്ട വാഴകളും കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയും ഇടവിളയായി കൃഷിചെയ്യുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിഭവന്റെയും നിരവധി അനുമോദനങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."