ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
കൊച്ചി: പത്തുവര്‍ഷംമുന്‍പ് ഒന്നരലക്ഷം രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ജപ്തി നടപടികള്‍ നേരിട്ട പൂണിത്തുറ വില്ലേജിലെ വൃദ്ധദമ്പതികള്‍ മുഖ്യമന്ത്രി പിണറായ വിജയനെ സന്ദര്‍ശിച്ചു. മകന്‍ ദിനേശന്‍, മരുമകള്‍ മായ, പേരക്കുട്ടികളായ മാനസി, നന്മ എന്നിവരോടൊപ്പമാണ് വൃദ്ധദമ്പതികളായ രാമന്‍ കോരങ്ങാത്തും ഭാര്യ വിലാസിനിയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
ഉച്ചയ്ക്ക് 2.30നായിരുന്നു എറണാകുളം ഗസ്റ്റ് ഹൗസിലെ സന്ദര്‍ശനം. 15 മിനിറ്റോളം ദമ്പതികളോട് സംസാരിച്ച മുഖ്യമന്ത്രി തുടര്‍ന്നും വീട്ടില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കാമെന്നും ഇറക്കി വിടില്ലെന്നും വൃദ്ധദമ്പതികള്‍ക്ക് ഉറപ്പുനല്‍കി.
എന്നാല്‍ ഇനിയും തങ്ങളെ വീട്ടില്‍നിന്ന് ഇറക്കിവിടും എന്ന ആശങ്ക വൃദ്ധദമ്പതികള്‍ പ്രകടിപ്പിച്ചു. കിടപ്പാടം തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷ ദമ്പതികള്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."