'ഇരുട്ടിന്റെ ശക്തികള്‍ നടപ്പാക്കുന്നത് സാംസ്കാരിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍'
കൊച്ചി: ഭാരതീയ സംസ്കാരം എന്ന് പറഞ്ഞുകൊണ്ട് ഇരുട്ടിന്റെ ശക്തികള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നത് സാംസ്കാരിക വിരുദ്ധപ്രവര്ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശ്രീനാരായണ സേവാസംഘം കൊച്ചിയില്‍ നിര്‍മിച്ച സഹോദരന് സ്ക്വയറിന്റെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയമായ നവോത്ഥാനത്തിന്റെയും നന്മയുടേയും വെളിച്ചം തെളിയിച്ച സാമൂഹ്യപരിഷ്കാരിയായിരുന്നു സഹോദരന് അയ്യപ്പന്. എന്നാല്‍ ആത്മീയതയുടെ പേരില്‍ ഇരുട്ടിന്റെ ശക്തികള്‍ അധികാരം നടത്തുന്നതിന്റെ ദുരന്തമാണ് അടിക്കടി നാം നമ്മുടെ രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ദലിത് പീഡനത്തിലായാലും ന്യൂനപക്ഷവേട്ടയിലായാലും നാം അനുഭവിക്കുന്നത് അതിതീവ്രമായ ദുരന്തങ്ങളാണ്.
ശ്രീനാരായണ ഗുരുവും, സഹോദരന് അയ്യപ്പനും, അയ്യങ്കാളിയും, വി.ടിയും, ഇ .എം.എസും കാണിച്ചുതന്നതാണ് നമ്മുടെ സംസ്കാരം. എന്നാല്‍ കേരളത്തില്‍ പോലും യുക്തിരഹിതമായ അന്ധവിശ്വാസങ്ങള്‍ പടരുകയാണ്. ശാസ്ത്രജ്ഞന്മാര് പോലും ഇത്തരം അന്ധവിശ്വാസങ്ങളുടേയും ആള്‍ദൈവങ്ങളുടേയും പിറകെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആത്മീയത ദുഷിക്കുന്നതിനെതിരേ സഹോദരന് അയ്യപ്പന് മുന്നറിയിപ്പ് തന്നിരുന്നു. ആത്മീയത ദുഷിച്ചതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഇപ്പോള്‍ രാജ്യം കണ്ടത്. നാടിനെക്കുറിച്ച് അഭിമാനിക്കാവുന്ന കാര്യങ്ങള്‍ അസ്തമിക്കുകയും അപമാനിക്കാനുള്ളവ ജ്വലിക്കുകയും ചെയ്യുന്നു. രാജ്യത്തെ ഒരാള്ദൈവം ഉണ്ടാക്കിയ പുകിലിനു പിന്നാലെ നിയമത്തിന് തങ്ങള്‍ അതീതരാണന്ന് പറഞ്ഞുകൊണ്ട് ഒരുകൂട്ടം കാട്ടികൂട്ടിയ കോപ്രായങ്ങള്ക്കുമുന്നില് വിവിധ സര്‍ക്കാരുകള്‍ വിറങ്ങലിച്ചുനിന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാതായെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."