HOME
DETAILS
MAL
ദിനകരന്റെ നടപടിക്ക് സാധുതയില്ലെന്ന് പളനിസാമി
backup
August 28 2017 | 23:08 PM
ചെന്നൈ: അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയ ടി.ടി.വി ദിനകരന് എടുക്കുന്ന നടപടികള്‍ സാധുതയില്ലാത്തതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. സേലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് എടപ്പാടിയെ നീക്കിയ ദിനകരന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അണ്ണാ ഡി.എം.കെ അധ്യക്ഷയായിരുന്ന ജയലളിത നിയമിച്ച പാര്‍ട്ടി പ്രതിനിധികളെ മാറ്റി തനിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാന്‍ ദിനകരന് ഒരുതരത്തിലുള്ള അവകാശവുമില്ല. ഇന്നലെ ചെന്നൈയില്‍ നടന്ന അണ്ണാ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പളനിസാമി ഇക്കാര്യം അറിയിച്ചത്.
ജയിലില്‍ കഴിയുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയെ പുറത്താക്കികൊണ്ടുള്ള പ്രമേയത്തിന് യോഗം അംഗീകാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."