പ്ലാസ്റ്റിക് ബാഗ്: നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയുമായി കെനിയ
നെയ്‌റോബി: പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുന്നവര്‍ക്ക് ലോകത്തിലെ ഏറ്റവും കനത്ത പിഴയുമായി കെനിയ. ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം ലംഘിക്കുന്നവര്‍ക്ക് 38,000 ഡോളര്‍ (24.28 ലക്ഷം രൂപ) പിഴയോ നാലു വര്‍ഷത്തെ തടവോ അനുഭവിക്കേണ്ടി വരും. പ്ലാസ്റ്റിക് ബാഗിന്റെ ഉപയോഗം, കയറ്റുമതി, നിര്‍മാണം തുടങ്ങിയവയ്ക്കുള്ള ചുരുങ്ങിയ ശിക്ഷ 19,000 ഡോളര്‍ പിഴയോ ഒരു വര്‍ഷത്തെ തടവോ ആണെന്ന് കെനിയന്‍ സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു.
പ്ലാസ്റ്റിക് ബാഗുകള്‍ തെരുവുകളില്‍ നിക്ഷേപിക്കുന്നത് വ്യാപകമായതോടെയാണ് സര്‍ക്കാര്‍ ഇത്തരം നിയമം നടപ്പാക്കിയത്. കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ തെരുവുകളില്‍ പ്ലാസ്റ്റിക് ബാഗ് മാലിന്യങ്ങള്‍ വ്യാപകമാണ്. കാമറൂണ്‍, മാലി, ടാന്‍സാനിയ, ഉഗാണ്ട, മാലാവി, എത്യോപ്യ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിട്ടുണ്ട്.
കെനിയന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രമായി ഓരോ വര്‍ഷവും 100 ദശലക്ഷം പ്ലാസ്റ്റിക് ബാഗുകള്‍ വിറ്റൊഴിക്കുന്നതായി യു.എന്‍ പരിസ്ഥിത മന്ത്രാലയം പറഞ്ഞു. പരിസ്ഥിതിക്കു ഹാനികരമായതിനാലും പ്ലാസ്റ്റിക് ബാഗുകള്‍ പുനരുപയോഗിക്കാനാവാത്തതുമാണ് ഇവ നിരോധിക്കാന്‍ കാരണമെന്ന് കെനിയന്‍ സര്‍ക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."