തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി: വിദ്യാര്ഥിനികളെത്തി; ഉപയോഗപ്രഥമാക്കിയത് 25 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍
തൃക്കരിപ്പൂര്‍: വര്‍ഷങ്ങളോളമായി ആശുപത്രിയില്‍ കൂട്ടിയിട്ട ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഉപയോഗ ശൂന്യമായ ബയോമെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും പെണ്കരങ്ങളാല് മിനുങ്ങി ഉപയോഗപ്രഥമായി മാറ്റി. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ഉപയോഗ ശൂന്യമായ വസ്തുക്കളാണ് പയ്യന്നൂര്‍ വനിതാ പോളിടെക്നിക് കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഉപയോഗ പ്രഥമാക്കി മാറ്റിയത്. നാലുദിവസം നീണ്ടുനിന്ന പുനര്‍ജനി ക്യാംപിലാണ് 25 ലക്ഷം രൂപയുടെ ബയോ മെഡിക്കല്‍ ഉപകരണങ്ങളായ ഇ.സി.ജി മെഷിന്, ബി.പി അപ്പാരറ്റസ്, നെബുലയിസര്, സക്ഷന്‍ അപ്പാരറ്റസ്, നീഡില്ഡിസ്ട്രോയര്, ഫ്യൂമിഗേറ്റര്‍, സെന്‍ട്രി ഫ്യൂജ്, പീഡിയാട്രിക് സക്ഷന്‍ ആപ്പാരറ്റസ്, സ്റ്റെതസ്കോപ്പ്, തുടങ്ങിയവയ്ക്ക് പുതുജീവന്‍ നല്‍കിയത്. എം. രാജഗോപാലന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ ക്യാംപ് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."