കുടുംബശ്രീയുടെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു
മുല്ലശ്ശേരി: ജൈവ പച്ചക്കറികളുടെ വലിയ ശേഖരവുമായി മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണച്ചന്ത ആരംഭിച്ചു.
പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചന്ത. ചങ്ങാലിക്കോടന്‍ നേന്ത്രപ്പഴം മുതല്‍ കറിവേപ്പില വരെ പച്ചകറികളും ചന്തയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന് ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് ചന്ദ്രകല മനോജ് അധ്യക്ഷയായി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിന്ദുസത്യന്‍, ജനപ്രതിനിധികളായ മിനി മോഹന്‍ ദാസ്, ഒ.എസ് പ്രദീപ്, എ.പി ബെന്നി, സീമ ഉണ്ണികൃഷ്ണന്, ഇന്ദുലേഖ ബാജി, ജീവ അംഗങ്ങളായ ബിന്ദു പ്രഭാകരന്, രമണി ചന്ദ്രന്, രജുല സന്തോഷ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ശ്രീദേവി സജീഷ് സംസാരിച്ചു.
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ ദിവസങ്ങളായി തുടരുന്ന പ്രീ ഓണം മാര്‍ക്കറ്റിന്റെ വിജയകരമായ സമാപന പ്രഖ്യാപനവും ചടങ്ങില്‍ വെച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."