കണ്ണമംഗലത്ത് മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നു
വേങ്ങര: കണ്ണമംഗലം കിളിനക്കോടില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നു. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെ കാശ്മീരിലെ കോട്ടാടന്‍ അബുവിന്റെ വീട്ടില്‍ മോഷണശ്രമം നടന്നു. വൈദ്യുതി ബന്ധം വിഛേദിച്ചത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിനെ വീട്ടുകാര്‍ പിന്‍തുടര്‍ന്നെങ്കിലും തൊട്ടടുത്ത ഇതര സംസ്ഥാന താമസിക്കുന്ന ക്വാട്ടേഴ്‌സ് പരിസരത്തു വച്ച് കാണാതാകുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് യു.കെ അബ്ദുള്‍ റഹ്മാന്റെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. ഗ്രില്ലിന്റെ പൂട്ട് പൊട്ടിച്ച് അകത്ത് കടക്കാന്‍ ശ്രമച്ചെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പരിസരത്തെ പല വീടുകളിലും സമാന മോഷണശ്രമങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഇവിടെ മോഷണശല്യം വര്‍ധിച്ചതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. നിരവധി ക്വോട്ടേഴ്‌സുകളുള്ള ഇവിടെ താമസക്കാരെ കുറിച്ച് കെട്ടിടമുടമകള്‍ക്കോ പൊലിസിനോ വ്യക്തമായ വിവരമില്ല. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ക്വോട്ടേഴ്‌സില്‍ താമസിക്കുന്ന തൊഴിലാളികളെ പൊലിസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഏതാനും പേര്‍ മാത്രമാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."