HOME
DETAILS
MAL
എം.ജി സര്‍വകലാശാല വി.സിയ്ക്കും രജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ ശാസന
backup
August 29 2017 | 09:08 AM
കൊച്ചി: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ ശാസന. കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനേത്തുടര്ന്നാണ് കോടതി ഇരുവരേയും ശാസിച്ചത്. കോടതിയലക്ഷ്യ കേസില്‍ വിളിച്ചുവരുത്തിയായിരുന്നു ശാസന.
നാലരയ്ക്ക് പിരിയും വരെ ഇരുവരും കോടതിയില്‍ നില്‍ക്കണമെന്നാണ് ഉത്തരവ്. ഇരുവര്‍ക്കും പുറമേ സര്‍വകലാശാലാ ഫിനാന്‍സ് കണ്‍ട്രോളറെയും കോടതി ശാസിച്ചു.
2010 ലെ ഉത്തരവ് ഏഴു വര്‍ഷമായിട്ടും നടപ്പിലാക്കാത്തത് ഗുരുതര പിഴവാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."