'ഞങ്ങള്‍ ഞങ്ങളുടെ പണി നന്നായി ചെയ്തു'- ദേര അതിക്രമത്തിലെ രാജിയാവശ്യത്തിനെതിരെ ഖട്ടാര്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിനെ മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാജി വെക്കണമെന്ന ആവശ്യത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചക്കു ശേഷം പ്രതികരിക്കുകയായിരുന്നു ഖട്ടാര്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ സമര്‍പ്പിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗുര്‍മീതിന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് പഞ്ചാബ്, ഹരിയാന സര്‍ക്കാറുകളോട് ഇരു സംസ്ഥാനങ്ങളിലേയും ഹൈക്കോടതികള്‍ ആവശ്യപ്പെട്ടിരുന്നു. അക്രമത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇയാളുടെ സ്വത്തില്‍ നിന്ന് ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."