കരനെല്‍ കൃഷി വിളവെടുപ്പ് നടന്നു
കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂര്‍ എട്ടാം വാര്‍ഡില്‍ തരിശായി കിടന്ന ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം നടന്നു.
നൂറ്റിപത്ത് ദിവസം കൊണ്ട് വിളവിടുപ്പിന് പാകമാകുന്നതും, അത്യുല്‍പാതനശേഷിയുള്ള ഉമയെന്ന ഇനം നെല്ല് വിത്താണ് കൃഷി ചെയ്തത്. ഗോപിനാഥപിള്ളയുടെ ഒരേക്കര്‍ സ്ഥലത്ത് സാഗരിക കുടുംബശ്രീയും, അയല്‍കൂട്ടങ്ങളും സംയുക്തമായി ചേര്‍ന്നാണ് കൃഷി ഇറക്കിയത്. കരനെല്‍ കൃഷി കൂടാതെ വാഴ, മരചീനി എന്നിവയും കൃഷി ഇറക്കി വിളവെടുപ്പിനായ് പാകമായി വരുന്നു.
ഇന്നലെ രാവിലെ 9.30ന് നടന്ന വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖകൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ തരിശായി കിടക്കുന്ന ഭൂമി കണ്ടെത്തി കൊണ്ട് കൃഷി ചെയ്യാനുള്ള പ്രോല്‍സാഹനം കൃഷി വകുപ്പും,പഞ്ചായത്തും നല്‍കുമെന്ന് അവര്‍ അറിയിച്ചു.
വാര്‍ഡ് മെമ്പര്‍ കെ.അലവുദ്ദീന്‍ കരുകുന്നേല്‍, കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് ശ്രീധരന്‍, സാഗരിക കുടുംബശ്രീ യൂനിറ്റ് സെക്രട്ടറിയും, സി.ഡി.എസ് മെമ്പറമായ സുജാത, കൃഷി ഓഫിസര്‍ ബീനിഷ്,രവി,സലാം ത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."