വീണ്ടും ചൈന; ദോക്ലാമില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണം
ബീജിങ്: 70 ദിവസം നീണ്ട് നിന്ന ദോക്ലാം സംഘര്‍ഷങ്ങളില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി. ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി മാധ്യമങ്ങളോട് പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ സൈന്യമാണ് ആദ്യം ദോക്ലാമില്‍ നിന്നും പിന്മാറിയത്. ഭൂട്ടാന്റെ അധീനതയിലുള്ള ദോക്ലാം ചൈയുടെ നിയന്ത്രണത്തിലുള്ള ഭാഗമാണെന്നും വാങ് യി പറഞ്ഞു. ഇന്ത്യയുടെ അനധികൃതകടന്നു കയറ്റമാണ് പ്രശഅനത്തിനിടയാക്കിയത്. ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങിയതോടെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുരാജ്യത്തിന്റെ ഭാഗത്ത് നിന്നുമുള്ള കൂട്ടായ ശ്രമം ഭാവിയില്‍ നല്ല ബന്ധം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞ വാങ് യി ഇരു രാജ്യങ്ങളിലെയും ജനങ്ങളും അന്താരാഷ്ട്ര സമൂഹവും അതാഗ്രഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയാണ് ആദ്യം ദോക്ലാമില്‍ നിന്ന് പിന്‍വാങ്ങിയതെന്നാണ് ചൈന പറയുന്നതെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."