ശരീഅത്തില്‍ അറിവില്ലാത്തവര്‍ അഭിപ്രായം പറയരുത്: എസ്.വൈ.എസ്
കോഴിക്കോട്: ശരീഅത്തിലെ വ്യക്തി - സമൂഹ നിയമങ്ങളില്‍ വിവരമില്ലാത്തവര്‍ അത് അപരിഷ്‌കൃതമാണെന്ന് അഭിപ്രായപ്പെടുന്നത് അവസാനിപ്പിക്കണമെന്ന് സുന്നിയുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ശരീഅത്തിലെ എല്ലാ നിയമങ്ങളും പൂര്‍വകാല പണ്ഡിതര്‍ ഖുര്‍ആന്‍, സുന്നത്ത്, ഖിയാസ്, ഇജ്മാഅ് അനുസരിച്ച് ക്രോഡീകരിച്ചിട്ടുണ്ട്. അവ ഗ്രന്ഥരൂപത്തില്‍ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. ചേലാകര്‍മം പ്രാകൃതമാണെന്ന പക്ഷം ശരീഅത്ത് വിരുദ്ധമാണ്. ആഫ്രിക്കയിലെ ഗോത്ര വര്‍ഗങ്ങളുടെ ആചാരമല്ല അത്. അവിടെ അതിരു കടന്നതോ അനുചിതമാതയോ ഉണ്ടാകാം.
എന്നാല്‍ വിശുദ്ധ ശരീഅത്ത് അതിന്റെ വസ്തുനിഷ്ഠമായ പരിധിയും ഗുണഫലങ്ങളും നിര്‍ണയിച്ച് വിശദീകരിച്ചിട്ടുണ്ട്. മതവിഷയങ്ങള്‍ പറയേണ്ടത് മതപണ്ഡിതന്‍മാരാണ്. അറിയാത്തവര്‍ അതേക്കുറിച്ച് അറിയാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അറിയാത്തതിനെക്കുറിച്ച് അഭിപ്രായം പറയരുതെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."