സഹകരണ ഓണച്ചന്ത: സബ്സിഡിയായി 3.07 കോടി
കണ്ണൂര്‍: കണ്‍സ്യൂമര്‍ഫെഡിന്റെയും സഹകരണ വകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള ഓണച്ചന്തകള്‍ വഴി ജില്ലയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നത് 3.07 കോടിയുടെ സബ്സിഡി. ജില്ലയില്‍ 192 സംഘങ്ങള്‍ക്ക് കീഴില്‍ 270 ഓണച്ചന്തകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട 13 ഇനം ഭക്ഷ്യവസ്തുക്കള്‍ ഈ ചന്തകളിലൂടെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. പൊതുവിപണിയിലെ വിലയെ അപേക്ഷിച്ച് 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് സഹകരണ ഓണച്ചന്തകളിലൂടെ നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ മൊത്തവിതരണം കേന്ദ്രം വഴി ഇതുവരെ 7,67,79,966 രൂപയുടെ സാധനങ്ങളാണ് സഹകരണ ചന്തകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിന്റെ 30 മുതല്‍ 40 ശതമാനം വരെയാണ് സബ്സിഡി. അങ്ങനെ കണക്കാക്കിയാല്‍ ഏകദേശം 30,71,1,986 രൂപയാണ് സഹകരണ ചന്തകളിലെ വില്‍പ്പനയിലൂടെ ജനങ്ങളുടെ കയ്യിലെത്തുന്നത്.
സബ്സിഡിയില്ലാത്ത ഇനങ്ങള്‍ക്കും ഓണച്ചന്തയില്‍ പൊതു വിപണിയെ അപേക്ഷിച്ച് കാര്യമായ വിലക്കുറവുണ്ട്. ഈ ഇനത്തില്‍ വരുന്ന ചെറുപയര്‍ പരിപ്പിന് വിപണിയില്‍ 95 രൂപയുള്ളപ്പോള്‍ 64 രൂപക്കാണ് ഓണച്ചന്തയിലെ വില്‍പ്പന. കിലോ 83 രൂപ വിലയുള്ള പീസ് പരിപ്പ് 50 രൂപക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."