അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഹരിക്കടത്ത്; അതിര്‍ത്തിയിലും ദേശീയ പാതയിലും പ്രത്യേക യൂനിറ്റുകള്‍
പാലക്കാട്: ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃത മദ്യം, കഞ്ചാവ്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവ കടത്തുന്നത് തടയാന്‍ എക്‌സൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും.
ജില്ലയില്‍ വേലന്താവളം മുതല്‍ ചെമ്മണമ്പതി വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നതിനായി ബോര്‍ഡര്‍ യൂനിറ്റും, ദേശീയ പാതയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി ഒരു ഹൈവേ പട്രോളിങ് യൂനിറ്റും ആനക്കട്ടി-അട്ടപ്പാടി മേഖലയില്‍ പരിശോധന നടത്തുന്നതിനായി ടാസ്‌ക്ക് ഫോഴ്‌സും രൂപീകരിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരേയുളള ജില്ലാ ജനകീയ സമിതി യോഗത്തിലാണ് തീരുമാനം.
സ്‌കൂള്‍-കോളജ് പരിസരങ്ങളില്‍ കഞ്ചാവും മറ്റുമാരക ലഹരി വസ്തുക്കളും വില്‍പന നടത്തുന്നത് തടയുന്നതിനും സഹായികളായി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന ശിക്ഷാനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പനയും തടയുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
രഹസ്യകേന്ദ്രങ്ങളില്‍ അനധികൃതമായി വില്‍പന നടത്താന്‍ സാധ്യതയുളള മദ്യവും മയക്കു മരുന്നും ആരും വാങ്ങുകയോ, ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. ഇത്തരം വ്യാജ കേന്ദ്രങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ വിവരം ലഭിച്ചാല്‍ ജില്ലാ എക്‌സൈസ് കണ്‍ട്രോള്‍ റൂമിലെ ടോള്‍ ഫ്രീം നമ്പരായ 155358 -ലോ താഴെ കൊടുക്കുന്ന ഫോണ്‍ നമ്പറുകളിലൊ അറിയിക്കാം.
പ്രധാന നമ്പറുകള്‍
ജില്ലാ കണ്‍ട്രോള്‍റൂം: 04912505897.
പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്: 04912539260, 9400069430.
ചിറ്റൂര്‍: 04923222272, 9400069610.
ആലത്തൂര്‍: 04922222474, 9400069612
ഒറ്റപ്പാലം: 04662244488, 9400069616.
മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്: 04924 225644, 9400069614.
എക്‌സൈസ് ചെക്ക് പോസ്റ്റ്,
വാളയാര്‍: 04912862191, 9400069631.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍.
പാലക്കാട്: 9447178061, അസി: എക്‌സൈസ് കമ്മീഷണര്‍.
പാലക്കാട്: 94960028269, സ്‌പെഷല്‍ സ്‌ക്വാഡ്.
പാലക്കാട്: 04912526277, 9400069608.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."