കേന്ദ്രമന്ത്രിസഭാ പുന:സംഘടന അടുത്തു തന്നെയെന്ന് സൂചന; അമിത് ഷാ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി കേന്ദ്രനേതൃത്വം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എട്ട് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. അരുണ്‍ ജെയ്റ്റ്ലി, നരേന്ദ്രസിങ് തോമര്‍, നിര്‍മല സീതാരാമന്, ജിതേന്ദ്രസിങ്, പി.പി ചൗധരി തുടങ്ങിയവരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്.
പ്രതിരോധം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാരെ പരിഗണിക്കേണ്ടതായുണ്ട്. മനോഹര്‍ പരീക്കര്‍ ഗോവ നിയമസഭയിലേക്കു മല്‍സരിക്കാന്‍ വേണ്ടി പ്രതിരോധ വകുപ്പ് ഒഴിഞ്ഞപ്പോള്‍ അരുണ്‍ ജയ്റ്റ്ലിക്കാണ് പ്രതിരോധ വകുപ്പിന്റെ അധികചുമതല നല്‍കിയിട്ടുള്ളത്. ഈ രണ്ടു വകുപ്പുകളും ഒരുമിച്ച് കൊണ്ടുപോവുക അസാധ്യമാണ്.
പുതുതായി എന്‍.ഡി.എയിലെത്തിയ ജനതാദള്‍ യുണൈറ്റഡ്, എ.ഐ.എ.ഡി.എം.കെ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഗുജറാത്ത്, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായെന്നാണ് സൂചന.
അടുത്തയാഴ്ച്ച പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയ്ക്കായി ചൈനയിലേക്ക് പോകുന്നതിനു മുന്‍പും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിദേശ പര്യടനം കഴിഞ്ഞ് എത്തിയതിനു ശേഷമാകും പുനസംഘടന നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."