HOME
DETAILS
MAL
പേപ്പര്‍ കപ്പുകളുടെ ഉപഭോഗം തടഞ്ഞ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
backup
August 31 2017 | 21:08 PM
കൊച്ചി : സംസ്ഥാനത്ത് പേപ്പര്‍ കപ്പുകളുടെ നിര്‍മാണവും വിപണനവും ഉപയോഗവും തടഞ്ഞുകൊണ്ട് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
പേപ്പര്‍ കപ്പുകള്‍ മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെന്ന സംസ്ഥാന ശുചിത്വ മിഷന്റെ ശുപാര്‍ശയനുസരിച്ചാണ് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പ്ളാസ്റ്റിക് പോലെ മണ്ണിനോടു ചേരാത്ത തരം മാലിന്യമല്ല പേപ്പര്‍ കപ്പുകളെന്നും ഇവ മാലിന്യ പ്രശ്നമുണ്ടാക്കില്ലെന്നുമാണ് ഹരജിക്കാരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."