'പ്രവാസികള്‍ക്ക് പുനരധിവാസ വായ്പ നല്‍കണം'
മങ്കൊമ്പ്: പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ തയ്യാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ.തങ്കച്ചന് ലൂക്കോസ് ആവശ്യപ്പെട്ടു. രാമങ്കരിയില്‍ ചേര്‍ന്ന അസോസിയേഷന് യോഗത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. ബാങ്കുകളുടെ അടിത്തറ തന്നെ പ്രവാസികളുടെ പണമാണെന്ന് ബാങ്കുകള്‍ മനസിലാക്കണം.
പ്രവാസി പെന്ഷന് 2000 രൂപയില്‍ നിന്ന് 5000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും 60 വയസ് കഴിഞ്ഞിട്ടും ക്ഷേമനിധിയില്‍ ചേരാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് പെന്ഷന് നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു. നോര്‍ക്കാ ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ് പദ്ധതിക്ക് ഉപാധിരഹിത വായ്പ നല്‍കണം. ഫാ. ടോം ഉഴുന്നാലിന്റെ മോചനം വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പി.ഡി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സി.സി മാത്തുക്കുട്ടി, ബിജുമോന് അട്ടിയില്‍, ബോണിമാത്യു, ,ടി.ടി. തോമസ്, ജെയിസണ്‍ ജെയിംസ്, വി.കെ. നടേശന്, പി.ടി. സജീവ്, പി.സി. ബേബി, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."