കേന്ദ്ര മന്ത്രിസഭാ പുനസംഘടന നാളെ; എട്ട് മന്ത്രിമാര്‍ സ്ഥാനമൊഴിഞ്ഞു
ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സര്‍ക്കാരിലും പാര്‍ട്ടിയിലും നിര്‍ണായക അഴിച്ചുപണിക്കൊരുങ്ങി എന്‍.ഡി.എ നേതൃത്വം.
ഉമാ ഭാരതിയും രാജീവ് പ്രതാപ് റൂഡിയുമടക്കം 8 മന്ത്രിമാരെ നീക്കി മോദി മന്ത്രിസഭയുടെ പുനസംഘടന നാളെ നടക്കും. പ്രമുഖമന്ത്രിമാരുടെ വകുപ്പുകളും പുനസംഘടനയോടെ മാറും.
ക്യാബിനറ്റ് പദവിയുള്ള ഉമാഭാരതി, രാജീവ് പ്രതാപ് റൂഡി, ഫഗന്‍ സിങ് കുലാസ്ത, സഞ്ജീവ് ബല്ല്യാണ്‍, മഹേന്ദ്ര നാഥ് പാണ്ഡെ,കല്‍രാജ് മിശ്ര അടക്കം എട്ട് മന്ത്രിമാരാണ് ഇതുവരെ രാജിവെച്ചിട്ടുള്ളത്. മാത്രമല്ല ഇതിനുപുറമെ നിലവില്‍ മന്ത്രിസഭയിലുള്ള പലര്‍ക്കും വകുപ്പ് മാറ്റമുണ്ടാവും.
വിനയ് സഹസ്രബുദ്ധെ, മീനാക്ഷി ലേഖിസ മുരളീധര്‍ റാവു, പ്രഹഌദ് ജോഷി, സത്യപാല്‍ സിങ്, റാം മാധവ് തുടങ്ങി പുതുമുഖങ്ങള്‍ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന.
ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്ക് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."