ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു
ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. അതേസമയം, അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷംരൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു.
അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശിനി അനിതയാണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയ്ക്കെതിരേ അനിത നേരത്തെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
പ്ലസ് ടുവിന് 1200 ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത പരീക്ഷ പാസായത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ അനിതയ്ക്ക് 86 ശതമാനം മാത്രമേ സ്കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളു.
അനിതയുടെ മരണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാണ് ഉത്തരവാദികളെന്ന് പ്രതിപക്ഷം ആരോപിച്ചു.
ആത്മഹത്യയില്‍ പ്രതിഷേധിച്ച് പെരമ്പല്ലൂര്‍, അരിയല്ലൂര്‍ മേഖലകളില്‍ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. വിവിധ സംഘടനകള്‍ ചെന്നൈയിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."