HOME
DETAILS
MAL
മോദി ചോദ്യങ്ങളെ ഭയപ്പെടുന്നു; യോഗങ്ങളില്‍ ആരെയും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി എം.പി
backup
September 02 2017 | 11:09 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പി നാനാ പടോലെ. എം.പിമാരുടെ യോഗത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് മോദി ഇഷ്ടപ്പെടുന്നില്ലെന്നും യോഗത്തില്‍ ആരെയും സംസാരിക്കാന്‍ അദ്ദേഹം അനുവദിക്കില്ലെന്നും പടോലെ പറഞ്ഞു.
യോഗത്തില്‍ ഒ.ബി.സി മന്ത്രാലയവും കര്‍ഷക ആത്മഹത്യയും സംബന്ധിച്ച വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നോട് മോദി ദേഷ്യപ്പെട്ടുവെന്നും തന്നോട് സംസാരിക്കാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. മോദി പതിവായി പാര്‍ട്ടി എം.പിമാരുടെ യോഗം വിളിക്കുന്നു. എന്നാല്‍, യോഗത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ തെരഞ്ഞെടുപ്പ് പത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതിയെ കുറിച്ച് അറിയില്ലേയെന്നും അദ്ദേഹം ചോദിക്കുകയാണ് ചെയ്യുകയെന്നും പടോലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."