HOME
DETAILS
MAL
ഭാര്യയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവിന് ജീവപര്യന്തം തടവ്
backup
September 03 2017 | 01:09 AM
ഡെറാഡൂണ്‍: ഭാര്യയെ കൊലപ്പെടുത്തി 72 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ യുവാവിന് ജീവപര്യന്തം ശിക്ഷ. ഡെറാഡൂണ്‍ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഡല്‍ഹി സ്വദേശിയായ രാജേഷ് ഗുലാത്തിയെ ശിക്ഷിച്ചത്. 2010 ഓക്ടോബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിലുണ്ടായ കുടുംബ വഴക്കാണ് ഭാര്യ അനുപമയെ കൊലപ്പെടുത്താന്‍ രാജേഷിനെ പ്രേരിപ്പിച്ചത്. നാല് വയസുള്ള ഇവരുടെ ഇരട്ടക്കുട്ടികളോട് അമ്മ ഡല്‍ഹിയിലാണെന്നാണ് രാജേഷ് പറഞ്ഞിരുന്നത്. ഇതിനിടയില്‍ സംശയം തോന്നിയ അനുപമയുടെ സഹോദരന് പൊലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."