HOME
DETAILS
MAL
ഗൊരഖ്പൂര്‍: കുട്ടികള്‍ക്ക് ഓക്സിജന്‍ എത്തിച്ച ഡോക്ടര്‍ അറസ്റ്റില്‍
backup
September 03 2017 | 02:09 AM
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്.ഡി ആശുപത്രിയില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിനും ഭാര്യക്കും പിന്നാലെ ശിശുരോഗ വിഭാഗത്തിലെ ഡോ. കഫീല്‍ ഖാനും അറസ്റ്റില്‍. ഓക്സിജന്‍ കിട്ടാതെ കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് സ്വന്തം ചെലവില്‍ ഓക്സിജന്‍ എത്തിച്ചുനല്‍കിയ ഡോക്ടറാണ് കഫീല്‍ ഖാന്.
ഓഗസ്റ്റ് 10,11 തിയതികളിലായി 30 കുട്ടികള്‍ മരിച്ചതിനു കാരണം ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പ്രതിചേര്‍ത്ത സാഹചര്യത്തിലാണ് ഡോ. കഫീല്‍ഖാനെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."