HOME
DETAILS
MAL
മക്ക ഗവര്‍ണറുമായി ഇന്ത്യന്‍ സൗഹൃദ സംഘം മിനായില്‍ കൂടിക്കാഴ്ച്ച നടത്തി
backup
September 03 2017 | 04:09 AM
മിന: മക്ക പ്രവിശ്യ ഗവര്‍ണറും സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ ഉപദേഷ്ടാവും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനുമായി ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘ തലവനും വിദേശ കാര്യ സഹ മന്ത്രിയുമായ എം ജെ അക്ബര്‍ കൂടിക്കാഴ്ച നടത്തി. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മിനയിലെ രാജ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടികാഴ്ച.
ലോക മുസ്ലിംകള്ക്കും പ്രത്യേകിച്ചും ഇന്ത്യക്കാര്‍ക്കും സഊദി ഭരണ കൂടം ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഇന്ത്യന്‍ ഹജ്ജ് പ്രതിനിധി സംഘം സന്തോഷവും നന്ദിയും രേഖപ്പെടുത്തി. ഹാജിമാര്‍ക്ക് മികച്ച സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സഊദി ഭരണകൂടത്തെ ഇന്ത്യന്‍ പ്രതിനിധി സംഘം പ്രശംസിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."