HOME
DETAILS
MAL
ചെക്ക് പോസ്റ്റുകളിലെ നികുതി പിരിവ് നിര്‍ത്തിവച്ചു
backup
September 03 2017 | 07:09 AM
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍വച്ച് വാഹനങ്ങളില്‍ നിന്നുള്ള നികുതി പിരിവ് നിര്‍ത്തി. ജില്ലയുടെ അതിര്‍ത്തികളായ പാട്ടവയല്‍, നാടുകാണി, ചോലാടി, താളൂര്‍, നമ്പ്യാര്‍ കുന്ന് തുടങ്ങിയ ചെക്ക് പോസ്റ്റുകളിലാണ് പിരിവ് നടത്തുന്നത്.
റവന്യൂ വകുപ്പിനു സ്വന്തമായി ചെക്പോസ്റ്റുകളില്‍ കെട്ടിടങ്ങള്‍ ഇല്ലാത്തതിനാല്‍ വനം വകുപ്പ്, പൊലിസ് എന്നിവയുടെ ചെക്ക്പോസ്റ്റുകളില്വച്ചാണ് ഇതുവരേ നികുതി പിരിച്ചിരുന്നത്. റവന്യൂ ഉദ്യോഗസ്ഥരാണ് നികുതി പരിവ് നടത്തിയിരുന്നത്.
എന്നാല്‍ ഈ വരുമാനം ഹൈവേ വകുപ്പിനാണ് ലഭിച്ചിരുന്നത്. റവന്യൂ വകുപ്പ് കാര്യാലങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ ജോലികള്‍ കെട്ടിക്കിടക്കുമ്പോള്‍ വരുമാനം ലഭിക്കാത്ത നികുതി പിരിവിന് ജീവനക്കാരെ നിയമിക്കേണ്ടെന്ന തീരുമാനത്തിലാണ് റവന്യൂ വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."