HOME
DETAILS
MAL
കെ.പി മോഹനനെതിരേ വിജിലന്‍സ് കേസ് നടപടി എട്ടിലേക്ക് മാറ്റി
backup
September 03 2017 | 07:09 AM
തലശ്ശേരി: മുന്‍ മന്ത്രി കെ.പി മോഹനനുള്പ്പെടെ നാല് പൊതുപ്രവര്‍ത്തകര്‍ക്കെതിരേ വിജിലന്‍സ് കോടതി മുമ്പാകെയുള്ള കേസ് തലശ്ശേരി വിജിലന്‍സ് കോടതി ഈ മാസം എട്ടിലേക്ക് മാറ്റി. പാനൂര്‍ താലൂക്ക് ആശുപത്രിക്ക് സ്ഥലം കണ്ടെത്താനായി പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് കണക്ക് കാണിക്കുകയോ സ്ഥലം കണ്ടെത്തുകയോ ചെയ്തില്ലെന്ന ജനകീയ പ്രതികരണ സമിതി സെക്രട്ടറി ഇ. മനീഷിന്റെ പരാതിയിലായിരുന്നു തലശ്ശേരി വിജിലന്‍സ് കോടതി കേസെടുത്തിരുന്നത്.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടന്റ് വസന്തകുമാരി, പി.കെ അബ്ദുല്ല, പി.പി.എ സലാം, പി.കെ പ്രവീണ്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."