ഓണമിങ്ങെത്തി; പൂ വിളിയുമായി മറുനാടന്‍ കച്ചവടക്കാരും
കാസര്‍കോട്: ജില്ലയില്‍ ഓണാഘോഷം ലക്ഷ്യം വച്ച് പൂ കച്ചവടം പൊടിപൊടിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെത്തി. ഒരു മുഴം പൂവിനു മുപ്പതു രൂപ മുതല്‍ നാല്‍പ്പതു രൂപ വരെയാണ് വില ഈടാക്കുന്നത്.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂ വില്‍പനക്കാരെത്തിയിട്ടുണ്ട്. മഴ ചതിച്ചില്ലെങ്കില്‍ ഓണ വിപണി വന്‍ ചാകരയാണു പൂ വില്‍പനക്കാര്‍ക്കു നല്‍കുക.
ഒരാഴ്ചയിലധികമായി ദക്ഷിണ കന്നഡ ജില്ലയിലും കാസര്‍കോട്ടും പെയ്തിരുന്ന കനത്ത മഴയ്ക്കു കഴിഞ്ഞ ദിവസം മുതല്‍ ശമനം ഉണ്ടായത് പൂ വില്‍പനക്കാര്‍ക്കു പ്രതീക്ഷ നല്‍കുന്നുണ്ട്.
കാഞ്ഞങ്ങാട്ടുകാര്‍ക്കു പൂക്കളമൊരുക്കുന്നതിനു വേണ്ടി പൂക്കളുമായി മംഗളൂരു അലയങ്ങാടിയില്‍ നിന്നു സഹോദരങ്ങള്‍ പതിവ് തെറ്റിക്കാതെ കാഞ്ഞങ്ങാട്ടെത്തി. അലയങ്ങാടിയിലെ മൊയ്തീന്‍,സുലൈമാന്‍,ബന്ധുവായ മുനീര്‍ എന്നിവരാണു പൂക്കളുമായി കാഞ്ഞങ്ങാട്ടെത്തിയത്.
20 വര്‍ഷമായി ഓണാഘോഷ സമയത്തു പൂക്കളുമായി കാഞ്ഞങ്ങാടെത്തുന്ന പതിവ് ഇക്കുറിയും ഇവര്‍ തെറ്റിച്ചില്ല. പിന്നിട്ട 20 വര്‍ഷവും കാഞ്ഞങ്ങാട്ട് മികച്ച രീതിയില്‍ കച്ചവടം നടന്നതായി ഇവര്‍ ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."