HOME
DETAILS

കേന്ദ്രീയ വിദ്യാലയത്തില്‍ ഒക്ടോബറില്‍ ക്ലാസ് തുടങ്ങും

  
backup
September 03 2017 | 07:09 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2

 

നീലേശ്വരം: നീലേശ്വരത്തുകാര്‍ക്ക് ഓണസമ്മാനമായി ജില്ലയിലെ നാലാമത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ ഈ വര്‍ഷം തന്നെ ക്ലാസ് തുടങ്ങും. 2013ല്‍ തുടങ്ങിയ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. 2013ല്‍ തന്നെ നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിനു സാധ്യതാ പഠനം നടത്തി. പാലാത്തടത്തെ കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരണ്ടംണ്ട കാംപസിനു സമീപത്തെ സ്ഥലം ഇണ്ടതിനായി പരിഗണിച്ചു.
സമീപത്തു തന്നെ പുത്തരിയടുക്കത്തെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിലെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ താല്‍ക്കാലിക ക്ലാസുകള്‍ തുടങ്ങാമെന്നും നിശ്ചയിച്ചു. എന്നാല്‍ നടപടികള്‍ നീണ്ടു പോയതോടെ 2017 മാര്‍ച്ച് അവസാനമാണു കേന്ദ്രമന്ത്രിസഭ ഇതിനു തത്വത്തില്‍ അംഗീകാരം നല്‍കിയത്.
കേന്ദ്ര ഗ്രാമവികസന വകുപ്പ് ഡയരക്ടര്‍ നീലേശ്വരം സ്വദേശി പി. മനോജ് കുമാറിന്റെ സഹായത്തോടെ കേന്ദ്രീയ വിദ്യാലയ സ്‌പോണ്‍സറിങ് കമ്മിറ്റിയാണ് ഇതിനാവശ്യമായ നീക്കങ്ങള്‍ നടത്തിയത്. ജൂണ്‍ 30നകം കേന്ദ്രീയ വിദ്യാലയ സംഘടനക്കു ഭൂമി കൈമാറണമെന്നായിരുന്നു ആദ്യ നിര്‍ദേശം. പിന്നീട് ഇത് ഓഗസ്റ്റ് 31 വരെ നീട്ടി. ഇതിനിടെ സംസ്ഥാന റവന്യൂ വകുപ്പ് പാലാത്തടത്ത് ഏഴേക്കര്‍ സ്ഥലം അനുവദിച്ചു. പാലാത്തടത്തെ സ്ഥലവും താല്‍ക്കാലിക ക്ലാസുകള്‍ക്കായി തൈക്കടപ്പുറം കടിഞ്ഞിമൂല ജി.ഡബ്ല്യു.എല്‍.പി.എസില്‍ ഒരുക്കിയ സൗകര്യങ്ങളും കേന്ദ്രീയ വ ിദ്യാലയ അധികൃതര്‍ സന്ദര്‍ശിച്ചു തൃപ്തി രേഖപ്പെടുത്തി.
എന്നാല്‍, ഭൂമിയുടെ വില നിശ്ചയിച്ചതില്‍ പുനഃക്രമീകരണം വേണമെന്നും ആദ്യം 30 വര്‍ഷത്തേക്കു നല്‍കിയ ലീസ് 99 വര്‍ഷമായി പുതുക്കണമെന്നും സംഘടന്‍ ആവശ്യപ്പെട്ടു. ഭൂമി കൈമാറാന്‍ നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഒരാഴ്ച ശേഷിക്കെ ഇതു പ്രതിസന്ധിക്കിടയാക്കി. എന്നാല്‍ അവസാനശ്രമമെന്ന നിലയില്‍ വീണ്ടും മനോജ്കുമാര്‍ ദല്‍ഹിയിലും മുഖ്യമന്ത്രിയുടെ ഓഫിസിലും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ ഓഫിസിലും ബന്ധപ്പെട്ടു.വിദ്യാലയ സ്‌പോണ്‍സറിങ് കമ്മിറ്റി കണ്‍വീനര്‍ പി. സുനില്‍കുമാറിന്റെ സഹായത്തോടെ രണ്ടു പ്രത്യേക ദൂതന്മാര്‍ മുഖാന്തിരം യുദ്ധകാലാടിസ്ഥാനത്തില്‍ ഫയലുകള്‍ തിരുവനന്തപുരത്തും ദല്‍ഹിയിലും എത്തിച്ച് കേന്ദ്രീയ വിദ്യാലയ സംഘടന്‍ കമ്മിഷണറുടെ ഒപ്പുവാങ്ങി. ഈ ഫയല്‍ വ്യാഴാഴ്ച വൈകിട്ടു അംഗീകരിച്ചതോടെയാണു ക്ലാസ് തുടങ്ങാന്‍ അനുമതിയായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago