വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാംപ്യന്‍ഷിപ്: ലോഗോ പ്രകാശനം അഞ്ചിന്
കാസര്‍കോട്: സംസ്ഥാന- ജില്ലാ കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂനിറ്റും നാസ്‌ക് ഉദുമയും ഏവീസ് ഗ്രൂപ്പ് ഉദുമയും സംയുക്തമായി ജനുവരി 18 മുതല്‍ 21 വരെ ഉദുമ പള്ളത്ത് സംഘടിപ്പിക്കുന്ന വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാംപ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം അഞ്ചിനു നാലിന് ഉദുമ പള്ളം രഞ്ജീസ് തിയറ്ററിനു സമീപം നടക്കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ടൂര്‍ണന്റ് കമ്മിറ്റി ചെയര്‍മാനുമായ കെ. അഹമ്മദ് ഷരീഫ് അധ്യക്ഷനാകും. ചലചിത്ര താരം ജയസൂര്യ ലോഗോ പ്രകാശനം ചെയ്യും.
എറ്റവും നല്ല ലോഗോയ്ക്കുള്ള സമ്മാനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്യുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 70 പ്രോ കബഡി താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ ഈ മത്സരത്തില്‍ തിരഞ്ഞെടുക്കും.
എയര്‍ ഇന്ത്യ, എച്ച്.എ. എല്‍. ബാംഗ്ലൂര്‍, ഭാരത് പെട്രോളിയം, ഒ.എന്‍.ജി.സി, ഇന്ത്യന്‍ ആര്‍മി, റെയില്‍വേ, മഹേന്ദ്ര ആന്റ് മഹേന്ദ്ര, ഇന്ത്യന്‍ നേവി, മൈസൂര്‍ ബാങ്ക്, വിജയ ബാങ്ക് തുടങ്ങി 26 ടീമുകള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ നിന്നു ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ. അഹമ്മദ് ഷെരീഫ്, വര്‍ക്കിങ് ചെയര്‍മാന്‍ കേവീസ് ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ എ.വി ഹരിഹര സുധന്‍, ട്രഷറര്‍ അഷറഫ് മൊട്ടയില്‍, നാസ്‌ക് രക്ഷാധികാരി എം.ബി അബ്ദുല്‍ കരീം, ഏവീസ് ബാലകൃഷ്ണന്‍, ഷരീഫ് നാലാം വാതുക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."