മദ്യനയം: സര്‍ക്കാരിനെതിരേ ഐ.എന്‍.എല്‍
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ഐ.എന്‍.എല്‍ രംഗത്ത്. ദൂരപരിധി കുറച്ചും അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ അനുവദിച്ചുമുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേയാണ് ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റിയും യുവജന വിഭാഗവും രംഗത്തെത്തിയിരിക്കുന്നത്.
പ്രകടനപത്രികയില്‍ മദ്യവര്‍ജനം വാഗ്ദാനം ചെയ്താണ് എല്‍.ഡി.എഫ് കേരളത്തില്‍ വോട്ട് ചോദിച്ചതും അധികാരത്തില്‍ വന്നതുമെന്ന് ഐഎന്‍.എല്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് മുസ്തഫ, ജനറല്‍ സെക്രട്ടറി ടി.എ സമദ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇരുനൂറ് മീറ്റര്‍ ദൂരപരിധി 50 മീറ്ററാക്കി ചുരുക്കി കലാലയ മുറ്റത്തുപോലും മദ്യശാലകള്‍ തുറക്കുന്നതു ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനല്ല, മറിച്ച് ന്യൂജനറേഷനെ കള്ളുകുടിയന്‍മാരാക്കി മാറ്റാനാണ്. കേരളത്തിലേക്കു ടൂറിസ്റ്റുകള്‍ വരുന്നതു കേരളത്തിന്റെ പ്രകൃതിരമണീയത ആസ്വദിക്കാനാണ്. അല്ലാതെ സര്‍ക്കാര്‍ പറയുംപോലെ നടക്കുന്നിടത്തെവിടെയും സുലഭമായി മദ്യം ലഭ്യമാകുമെന്ന പ്രതീക്ഷയിലല്ലെന്നും ഐന്‍.എന്‍.എല്‍ നേതാക്കള്‍ പറഞ്ഞു.
ദൂരപരിധി ചുരുക്കി കള്ള് മുതലാളിമാരെ തൃപ്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും വാര്‍ത്താകുറിപ്പിലുണ്ട്. ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന മാതൃസംഘടനാ നേതൃത്വം ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നാഷണല്‍ യൂത്ത്‌ലീഗ് യുവജന വിഭാഗവും രംഗത്തെത്തി. കഴിഞ്ഞ കാലങ്ങളില്‍ മദ്യവിരുദ്ധ നിലപാട് സ്വീകരിച്ച എല്‍.ഡി.എഫ് സഹകാരികളായ മതമേധാവികളും ഐ.എന്‍.എല്‍ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യകതമാക്കണമെന്ന് നാഷണല്‍ യൂത്ത്‌ലീഗ് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."