റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായില്ല
വേങ്ങര: പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാവാത്തതിനാല്‍ ദുരിതത്തിലായി നാട്ടുകാരും ജീവനക്കാരും. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലെ 1683 ഗുണഭോക്താക്കള്‍ക്കാണു കാര്‍ഡുകള്‍ ലഭിക്കാത്തത്. ഓണം കിറ്റ് വിതരണം ഉള്‍പ്പെടെ ജീവനക്കാരുടെ ശമ്പളം, പെന്ഷന്, ആശുപത്രി ആനുകൂല്യങ്ങള്‍, വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് തുടങ്ങിയവയെ ഇത് സാരമായി ബാധിച്ചു.
വേങ്ങര പഞ്ചായത്തിലെ എ.ആര്.ഡി 118 ാം നമ്പര്‍ കുറ്റൂര്‍ റേഷന്‍ കടയിലെ 856 ഉം തെന്നല പഞ്ചായത്തിലെ 170 ാം നമ്പര്‍ തറയില്‍ കടയിലെ 818 ഗുണഭോക്താക്കള്‍ക്കുമാണ് കാര്‍ഡുകള്‍ ലഭിക്കാന്‍ ബാക്കിയുളളത്. 118 ാം നമ്പര്‍ റേഷന്‍ കടയില്‍ നേരത്തെ കാര്‍ഡുകള്‍ എത്തിയിരുന്നെങ്കിലും വിവരങ്ങള്‍ തെറ്റായതിനെ തുടര്‍ന്ന് തിരിച്ചയക്കുകയായിരുന്നു. 170 ാം നമ്പര്‍ കടയില്‍ ഇതുവരെ കാര്‍ഡുകള്‍ എത്തിയിട്ടില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇനി ശമ്പളം ലഭിക്കണമെങ്കില്‍ പുതിയ കാര്‍ഡ് വകുപ്പ് അധൃകൃതര്ക്കു സമര്‍പ്പിക്കേണ്ടതുണ്ട്. മാത്രമല്ല, വിവിധ പെന്‍ഷനുകള്‍ ലഭിക്കണമെങ്കിലും, മുന്‍ഗണ ലിസ്റ്റിലുളളവരുടെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കിലും പുതിയ കാര്‍ഡുകള്‍ ഉടന്‍ ലഭിക്കേണ്ടതുണ്ട്.
പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് തെന്നല തറയില്‍ മുസ്്ലിം ലീഗ് കമ്മിറ്റി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ടി. തിലോത്തമനു നിവേദനം നല്കി. പി.കെ അബ്ദുറബ്ബ് എം.എല്‍.എ, എന്‍.പി കുഞ്ഞുമൊയ്തീന്, കെ. ബഷീര്‍ അഹമ്മദ്, ടി.പി മൊയ്തീന് ഹാജി, സി. മായീന്‍, ടി. നിസാമുദ്ധീന്‍, വി. അബ്ദുള്‍ റഊഫ്, ടി.പി ഫത്തഅ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."