അഞ്ചു മാസത്തിനിടെ ബോക്കോഹറം ആക്രമണത്തില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 400 പേര്‍
ലണ്ടന്‍: ബോക്കോഹറം ഭീകരരുടെ ആക്രമണത്തില്‍ കഴിഞ്ഞ അഞ്ചുമാസത്തിനിടെ നൈജീരിയയിലും കാമറൂണിലുമായി കൊല്ലപ്പെട്ടത് 558 പേരെന്ന് റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്.
2017 ഏപ്രില്‍ മുതലുള്ള അഞ്ചു മാസങ്ങളില്‍ നൈജീരിയയിലും കാമറൂണിലുമായി നടന്ന ആക്രമണങ്ങളിലാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആക്രമണങ്ങളില്‍ കൂടുതലും ചാവേര്‍ ആക്രമണങ്ങളായിരുന്നു. ചാവേറുകളായി ഉപയോഗിക്കുന്നതാവട്ടെ യുവതികളെയും പെണ്‍കുട്ടികളെയുമാണ്. കൊല്ലപ്പെട്ട 400പേരില്‍ 381 പേരും സാധാരണക്കാരായിരുന്നുവെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
തീര്‍ച്ചയായും ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ബോക്കോ ഹറം ഭീകരരുടെ ആക്രമണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും നൈജീരിയയിലെയും കാമറൂണിലേയും സര്‍ക്കാരുകള്‍ എത്രയും വേഗത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം ആക്രമണങ്ങള്‍ വര്‍ധിക്കുക തന്നെ ചെയ്യുമെന്ന് വെസ്റ്റ് ആന്‍ഡ് സെന്‍ട്രല്‍ അഫ്രിക്കന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ അലിയൂനി ടിനെ പറഞ്ഞു. ചാവേര്‍ ആക്രമണങ്ങള്‍ക്കായി ഇവര്‍ ഉപയോഗിക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ്. ഇവര്‍ ഇതിനായി നിര്‍ബന്ധിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ മുതല്‍ നൈജീരിയയില്‍ മാത്രം 223 സിവിലിയന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥ കണക്കുകള്‍ ഇതിലും മുകളിലായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് മുതല്‍ ആഗസ്റ്റ് വരെ ഏഴു തവണയാണ് ആക്രമണങ്ങളുണ്ടായത്. ഇതില്‍ ആഗസ്റ്റില്‍ മാത്രം 100 പേരാണ് കൊല്ലപ്പെട്ടത്.
നൈജീരിയയുടെ അയല്‍രാജ്യമായ കാമറൂണിലാവട്ടെ ഏപ്രില്‍ മുതല്‍ 158 പേരാണ് ബോക്കോ ഹറം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ചു മാസത്തിനിടെ നാല് ചാവേറാക്രമണങ്ങളാണ് ഇവിടെ നടന്നത്. ഈ ആക്രമണങ്ങളില്‍ മരിച്ചവരുടെ മാത്രമാണ് ഈ കണക്കുകള്‍. എന്നാല്‍, പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെടുന്നവരുടെ എണ്ണം ഇതിലും കൂടും.
ജൂലൈ 12ന് വാസയില്‍ നടന്ന ചാവേറാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ചാവേറായത് പെണ്‍ുകട്ടിയായിരുന്നു. 2009 മുതലുള്ള ആക്രമണങ്ങളില്‍ ഇതുവരെയായി 20,000 ഓളം പേര്‍ കൊല്ലപ്പെടുകയും 2.6 കോടി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."