കൗതുകമായി മുസ്തഫയുടെ സോളാര്‍ ഓട്ടോറിക്ഷ
മാനന്തവാടി: മഞ്ചേരിക്കാരന്‍ കോടാലി മുസ്തഫ നിര്‍മിച്ച സോളാര്‍ ഓട്ടോറിക്ഷ ജനങ്ങള്‍ക്ക് കൗതുകമാകുന്നു.
ഓട്ടോറിക്ഷ കാണാനും പുതിയ ഓട്ടോ ബുക്ക് ചെയ്യാനുമായി കൂടുതല്‍ ആളുകള്‍ മഞ്ചേരിയിലേക്ക് എത്തിത്തുടങ്ങി.
മുസ്തഫ ഒരു വര്‍ഷം മുമ്പാണ് സോളാര്‍ വൈദ്യുതിയും ബാറ്ററിയും ഉപയോഗിച്ച് ഓടിക്കാവുന്ന ഓട്ടോറിക്ഷ നിര്‍മിച്ചത്. പിന്നീട് കൂട്ടുകാര്‍ക്കും നിര്‍മിച്ചു നല്‍കി.
ഡ്രൈവറെ കൂടാതെ നാല് യാത്രകര്‍ക്കും കയറാം. 40 കിലോഗ്രാം ലഗേജും കയറ്റാം. ഒരുതവണ ബാറ്ററി ചാര്‍ജ് ആയാല്‍ 50 കിലോമീറ്റര്‍ ഓടാം.
ഓട്ടത്തിനിടയിലും ബാറ്ററി ചാര്‍ജ് ആകും. ഒരു ദിവസം 150 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. മഴക്കാലത്തും പ്രശ്‌നമൊന്നുമില്ല. സോളാര്‍ പാനല്‍ അടക്കം രണ്ടര ലക്ഷം രൂപയാണ് ഒരു ഓട്ടോയുടെ നിര്‍മാണ ചെലവ്. ഹരിയാനയില്‍ നിന്ന് കൊണ്ടുവരുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മാണം.
പുകയില്ലാത്തതിനാല്‍ പരിസ്ഥിതി മലിനീകരണവും കുറയ്ക്കാം.
കഴിഞ്ഞദിവസം മുസ്തഫ ചുരം കയറി മാനന്തവാടിയിലെത്തിയത് സോളാര്‍ ഓട്ടോറിക്ഷയുമായാണ്.
കയറ്റം കയറുന്നതിനോ ഭാരം കൂടുതല്‍ കയറ്റുന്നതിനോ യാതൊരു പ്രശ്‌നവുമില്ലന്ന് മുസ്തഫ പറഞ്ഞു.
ഓട്ടോ മാനന്തവാടിക്കാര്‍ക്ക് കൗതുക കാഴ്ചയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മുസ്തഫ ഗ്രീന്‍ റിക് സോളാര്‍ എന്ന കമ്പനി വഴിയാണ് ഇപ്പോള്‍ ബുക്കിങ് സ്വീകരിക്കുന്നത്.
ധാരാളം അന്വേഷണം വരുന്നുണ്ടന്നും മൊത്തമായി നിര്‍മിച്ചു നല്‍കാന്‍ ബുദ്ധിമുട്ടാണന്നും ഇയാള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."