HOME
DETAILS
MAL
ബലികര്‍മത്തിനായി വിറ്റഴിഞ്ഞത് ഒന്‍പതുലക്ഷം കൂപ്പണുകള്‍
backup
September 05 2017 | 19:09 PM
മക്ക: ഇത്തവണ ഹജ്ജിനെത്തിയവരില്‍ ബലികര്‍മം നടത്താനായി ഓണ്‍ലൈന്‍ വഴി ഒന്‍പതു ലക്ഷത്തിലധികം കൂപ്പണുകള്‍ വാങ്ങിയെന്ന് കണക്കുകള്‍. നാല്‍പതു കോടിയിലധികം റിയാലിന്റെ കൂപ്പണുകളാണ് വിറ്റഴിഞ്ഞതെന്ന് ബലിമാംസ പദ്ധതി സൂപ്പര്‍വൈസര്‍ ജനറല്‍ മൂസ അല്‍ അകാസി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം മൂന്നുകോടിയിലേറെ റിയാലിന്റെ കൂപ്പണുകളാണ് വിറ്റഴിഞ്ഞത്.
ഈ വര്‍ഷം ഏഴര ലക്ഷം കൂപ്പണുകള്‍ വില്‍ക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇതാണ് കണക്കുകള്‍ തെറ്റിച്ചു ഇത്രയും ആയി ഉയര്‍ന്നതെന്നു അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."