തിരുവോണ നാളില്‍ വെള്ളിയാങ്കല്ലില്‍ അനുഭവപ്പെട്ടത് വന്‍ ജനത്തിരക്ക്
പടിഞ്ഞാറങ്ങാടി: കഴിഞ്ഞ ദിവസം തിരുവോണ നാളില്‍ വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ അനുഭവപ്പെട്ടത് വന്‍ ജനത്തിരക്ക്. ആയിരക്കണക്കിന് ആളുകളാണ് വിവിധ സമയങ്ങളിലായി വെള്ളിയാങ്കല്ലിലേക്ക് ഒഴുകിയെത്തിയത്. വൈകുന്നേരങ്ങളിലാണ് തിരക്ക് വര്‍ധിച്ചത്.
ഇത്തവണ പെരുന്നാളും, ഓണവും ഒരുമിച്ച് എത്തിയതോടെയാണ് മുമ്പൊന്നും അനുഭവപ്പെടാത്ത തിരക്ക് അനുഭവപ്പെട്ടത് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ് ഗതാഗതം മന്ദഗതിയിലായി.
പൊലിസ് നിയന്ത്രിച്ചത് കൊണ്ടാണ് ഗതാഗതം സാധാരണ നിലയിലായത്. ഷട്ടറുകള്‍ തുറന്നതിനാല്‍ അനുഭവപ്പെടുന്ന വെള്ളത്തിന്റെ ഒഴുക്കും, പ്രകൃതി സൗന്ദര്യവും, മറ്റും ദര്‍ശിക്കാനാണ് പൈതൃക പാര്‍ക്കിലേക്ക് ജനം ഒഴുകിയെത്തുന്നത്. അപകട സാധ്യതകള്‍ കണക്കിലെടുത്ത് നിരവധി പൊലിസുകാര്‍ സ്ഥലത്തുണ്ടായിരുന്നു.
മുന്‍ കാലങ്ങളില്‍ നിരവധി അപകട മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്. പുഴയിലേക്കിറങ്ങരുതെന്ന പൊലിസിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചു പുഴയിലേക്കിറങ്ങുന്നതാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."