HOME
DETAILS
MAL
രോഗികള്‍ക്ക് ഭക്ഷണമെത്തിച്ച് വനിതാ കൂട്ടായ്മയുടെ ഈദാഘോഷം
backup
September 05 2017 | 20:09 PM
പൊന്നാനി: ഈദാഘോഷത്തിന് പുതിയ മാനം നല്കി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണമെത്തിച്ചു. അയ്യോട്ടിച്ചിറ ഫാത്തിമ സഹ്റ വിമന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് മാതൃകാ പ്രവര്‍ത്തനം നടന്നത്.
അച്ചോട്ടിച്ചിറ മജ്ലിസുന്നൂര് ഹാളില്‍ നടക്കുന്ന വാരാന്ത പഠനക്ലാസിന്റെ ഭാഗമായി മൂന്നാം പെരുന്നാള്‍ ദിനത്തിലാണ് ഈദ് സംഗമവും ആശുപത്രിയില്‍ ഭക്ഷണവിതരണവും സംഘടിപ്പിച്ചത്. പഠനക്ലാസില്‍ പങ്കെടുക്കാറുള്ള നാല്പതോളം വനിതകള്‍ സ്വന്തം വീടുകളില്‍ തയാറാക്കിയ ഭക്ഷണമാണ് വിതരണത്തിനായി ആശുപത്രിയില്‍ എത്തിച്ചത്. വിഖായ വളണ്ടിയര്‍ ടീം വിതരണത്തിന് സഹകരിച്ചു. അയ്യോട്ടിച്ചിറയില്‍ നടന്ന സ്നേഹസംഗമത്തില്‍ സൗദ ടീച്ചര്‍ തിരൂര്‍ ഈദ് സന്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."