HOME
DETAILS
MAL
മധുമല കുടിവെള്ള പദ്ധതി പൈപ്പ് വീണ്ടും പൊട്ടി; മലയോരത്ത് ജലവിതരണം മുടങ്ങി
backup
September 05 2017 | 20:09 PM
കാളികാവ്: മധുമല കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും തകര്‍ന്നതോടെ മലയോരത്ത് ജല വിതരണം മുടങ്ങി. മലയോര മേഖലയിലെ പ്രധാന കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് ഇന്നലെ താഴെ പുറ്റമണ്ണ റോഡിനോട് ചേര്‍ന്ന ഭാഗത്ത് തകര്‍ന്നത്. പൈപ്പ് പൊട്ടി വെള്ളം വൈദ്യുതി ലൈനിനു മുകളിലേക്ക് ഉയര്‍ന്നത് മേഖലയില്‍ പരിഭ്രാന്തി പരത്തി. ഉടന്‍ തന്നെ മൈന്‍ പൈപ്പ് ലൈന്‍ പൂട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച പുറ്റമണ്ണ പാലത്തില്‍ പൈപ്പ് തകര്‍ന്ന് മണിക്കൂറുകളോളം വെള്ളം പാഴായിരുന്നു.
മധുമല കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനില്‍ പല സ്ഥലങ്ങിളിലും ചോര്‍ച്ച ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. ചോര്‍ച്ച കാരണം ജലവിതരണം മുടങ്ങുന്നതിനാല്‍ പദ്ധതിയെ ആശ്രയിച്ച് ജീവിക്കുന്ന കാളികാവ്, ചോക്കാട്, വണ്ടൂര്‍ പഞ്ചായത്തിലുള്ളവരെ കടുത്ത ദുരിതത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."