ആവേശമായി കരിമ്പുഴയിലെ വള്ളംകളി
കരുളായി: കരിമ്പുഴയില്‍ പാലാങ്കര ജലോത്സവ കമ്മിറ്റി സംഘടിപ്പിച്ച വള്ളംകളി കാണാനെത്തിയത് ആയിരങ്ങള്‍. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം നിരവധിയാളുകളാണ് കല്ലാംതോട് കടവിലെത്തിയത്. വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ കൈ മെയ്‌വഴക്കം വന്നവരുടെ പ്രകടനം കാണാനെത്തിയവര്‍ തികച്ചും ആവേശ ഭരിതരായാണ് കരിമ്പുഴയുടെ തീരത്ത് മത്സരം കഴിയുവോളം തടിച്ചുകൂടിയത്.
കുടുംബസമേതമെത്തുന്നവര്‍ക്കു മത്സരം കാണാന്‍ സംഘാടകര്‍ പുഴയോരത്തു പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. നിലമ്പൂര്‍ സി.ഐ ബിജു തോമസ്, എടക്കര സി.ഐ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസും നിലമ്പൂര്‍ അഗ്നിശമന യൂനിറ്റിലെ ഫയര്‍ ഓഫിസര്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സും എമര്‍ജെന്‍സി റെസ്‌ക്യു ഫോഴ്‌സും വനപാലകരും മെഡിക്കല്‍ യൂനിറ്റും സുരക്ഷയൊരുക്കിയിരുന്നു. അല്‍ അമീന്‍ പടക്കുതിര പാലാങ്കരയാണ് ജേതാക്കളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."