വയലപ്ര പാര്‍ക്കില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
പഴയങ്ങാടി: ജില്ലാ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ചെമ്പല്ലിക്കുണ്ട് വയലപ്ര പാര്‍ക്കില്‍ തിരുവോണ ദിവസം സാമൂഹ്യവിരുദ്ധരുടെ അക്രമം. തിരുവോണനാളില്‍ വൈകിട്ട് ആറ് മണിയോടെയാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമുണ്ടായത്.
വിനോദ സഞ്ചാരികളുടെ വാഹനത്തിന്റെ ടയറിന്റെ കാറ്റ് അഴിച്ചുവിടുകയും വാഹനത്തിന്റെ ഗ്ലാസുകളും കണ്ണാടികളും അടിച്ച് തകര്‍ക്കുകയും ചെയ്തു. അടിപാലത്തിന് സമീപമുള്ള അബ്ദുല്ല (17) അഫ്‌നാസ് (17), മുഹാദ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപിച്ചു. കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരേ പഴയങ്ങാടി പൊലിസ് കേസെടുത്തു. സംഭവമറിഞ്ഞ് തളിപറമ്പ സി.ഐ പി.കെ സുധാകരന്‍ സ്ഥലത്തെത്തി.
പാര്‍ക്കിലെത്തുന്നവരെ ജനകിയ വിചാരണ ചെയ്യാറുണ്ടെന്ന് സി.ഐ സുധാകരന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലിസ് നിരിക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."