സോണിയാ ഗാന്ധിയുടെ അംഗരക്ഷകനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധിയുടെ എസ്.പി.ജി കമാന്‍ഡോകളില്‍ ഒരാളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. സെപ്റ്റംബര്‍ മൂന്നു മുതലാണ് രാകേഷ് കുമാര്‍ (31) എന്ന കമാന്‍ഡോയെ കാണാതായത്.
സോണിയയുടെ ഔദ്യോഗിക വസതിയായ ജന്‍പഥ് 10ാം നമ്പര്‍ വസതിയില്‍ സെബ്റ്റംബര്‍ ഒന്നിന് ഇയാള്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. ഈ ദിവസം ഇയാളുടെ ഓഫ് ഡേ ആയിരുന്നിട്ടും യൂണിഫോം ധരിച്ച് പതിവുപോലെ ഇയാള്‍ ഡ്യൂട്ടിക്ക് വന്നത് എന്തിനാണ് എന്നതാണ് പൊലിസിനെ വലയ്ക്കുന്നത്. ഇയാള്‍ 11 മണിയോടെ ഓഫിസില്‍നിന്ന് പോവുകയും ചെയ്തു.
സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചാണ് ഇയാള്‍ പോയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇയാളെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല.
ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ദ്വാരകയില്‍ വാടകവീട്ടിലാണ് ഇയാളുടെ താമസം. സെപ്റ്റംബര്‍ രണ്ടിന് രാകേഷ് വീട്ടിലെത്തിയില്ലെങ്കിലും അധിക ഡ്യൂട്ടി ഉള്ളതിനാലാണ് വരാതിരിക്കുന്നതെന്നാണ് കുടുംബാംഗങ്ങള്‍ ധരിച്ചത്. സെപ്റ്റംബര്‍ മൂന്നിനും രാകേഷ് വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കാണാതായെന്ന് മനസ്സിലായത്.
തുടര്‍ന്ന് രാകേഷിന്റെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."