മ്യാന്മറില് നടക്കുന്നത് തീവ്രവാദി ആക്രമണമെന്ന പരാമര്‍ശവുമായി മോദി
നൈഫിഡൊ: മ്യാന്മറിലെ റാഖേനില്‍ നടക്കുന്നത് തീവ്രവാദി ആക്രമണമെന്ന പരാമര്‍ശവുമായി അവിടെ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഖേനില്‍ നടക്കുന്ന 'തീവ്രവാദീ ആക്രമണത്തി'ല്‍ മ്യാന്മറിന്റെ ആശങ്കയോടൊപ്പം ചേരുന്നുവെന്നാണ് മോദി പറഞ്ഞത്. റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരെ സൈനികര്‍ നടത്തുന്ന ക്രൂരമായ ആക്രമണത്തില്‍ 400 ല്‍ അധികം പേര് കൊല്ലപ്പെടുകയും ഒന്നരലക്ഷത്തോളം പേര് പാലായനം ചെയ്യുകയുമുണ്ടായ സംഭവത്തിലാണ് മോദിയുടെ പ്രതികരണം.
''റാഖേന്‍ സ്റ്റേറ്റില്‍ നടക്കുന്ന തീവ്രവാദി ആക്രമണത്തില്‍, പ്രത്യേകിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ നിങ്ങളുടെ ആശങ്കളോടൊപ്പം ഞങ്ങളും ചേരുന്നു''- മോദി പറഞ്ഞു.
മ്യാന്മര് നേതാവ് ആങ് സാന്‍ സൂ കിയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദിയുടെ പരാമര്‍ശം. റോഹിംഗ്യന്‍ അഭയാര്‍ഥികളോടുള്ള ഇന്ത്യയുടെ മുന്‍ നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചാണ് മോദിയുടെ പ്രസ്താവന.
ഇന്ത്യ നല്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി സൂ കി പ്രതികരിച്ചു. ''കുറച്ചാഴ്കളായി രാജ്യത്തു വന്ന തീവ്രവാദി ഭീഷണി നേരിടുന്നതില്‍ തങ്ങള്‍ക്കൊപ്പം ശക്തമായി നിന്ന ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നു''- സൂ കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."