ജനം മദ്യപാനം നിര്‍ത്തിയാല്‍ ഷാപ്പുകള്‍ പൂട്ടാമെന്ന വിചിത്രവാദവുമായി മന്ത്രി
കോഴിക്കോട്: മദ്യവര്‍ജനമാണ് എല്‍.ഡി.എഫ് നയമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചെങ്കിലും കൂടുതല്‍ ബാറുകള്‍ അനുവദിക്കാനുള്ള വഴികള്‍ ആലോചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെ, ജനം മദ്യപാനം നിര്‍ത്തുമെന്ന് ഉറപ്പുനല്‍കിയാല്‍ ഷാപ്പുകള്‍ പൂട്ടാമെന്ന വിചിത്രവാദവുമായി വന്നിരിക്കുകയാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ലഹരി വര്‍ജ്ജനത്തിനായുള്ള നടപടിയില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. അതിന്റെ ഭാഗമായാണ് 'വിമുക്തി' പദ്ധതിക്കു രൂപം കൊടുത്തത്. പുതുതായി മദ്യശാലകള്‍ തുറക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഷാപ്പുകള്‍ പൂട്ടിയാല്‍ മദ്യപാനം നിര്‍ത്തുമെന്ന് ജനങ്ങള്‍ ഉറപ്പുനല്‍കിയാല്‍ എല്ലാ മദ്യഷാപ്പുകളും പൂട്ടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാത്തത് ടൂറിസത്തെ വബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."