HOME
DETAILS

സോണിയാ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ടെത്തി

  
backup
September 06, 2017 | 3:21 PM

5654646464561-2

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രത്യേക സുരക്ഷാ സംഘത്തിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ കണ്ടെത്തി. അഞ്ചു ദിവസം മുന്‍പാണ് ഇയാള്‍ അപ്രത്യക്ഷനായത്. രാകേഷിനെ പൊലിസ് ചോദ്യം ചെയ്തു വരികയാണെന്ന് ഡല്‍ഹി ഡി.സി.പി ബി.കെ സിങ് പറഞ്ഞു. ഇയാളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സെപ്റ്റംബര്‍ മൂന്നു മുതലാണ് രാകേഷ് കുമാര്‍ (31) എന്ന കമാന്‍ഡോയെ കാണാതായത്. സാണിയയുടെ ഔദ്യോഗിക വസതിയായ ജന്‍പഥ് 10-ാം നമ്പര്‍ വസതിയില്‍ വന്നതിനു ശേഷമാണ് ഇയാളെ കാണാതാവുന്നത്. സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും താമസ സ്ഥലത്ത് ഉപേക്ഷിച്ചാണ് ഇയാള്‍ പോയിരുന്നത്.

ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ദ്വാരകയില്‍ വാടകവീട്ടിലാണ് ഇയാളുടെ താമസം. സെപ്റ്റംബര്‍ രണ്ടിന് രാകേഷ് വീട്ടിലെത്തിയില്ലെങ്കിലും അധിക ഡ്യൂട്ടി ഉള്ളതിനാലാണ് വരാതിരിക്കുന്നതെന്നാണ് കുടുംബാംഗങ്ങള്‍ ധരിച്ചത്. സെപ്റ്റംബര്‍ മൂന്നിനും രാകേഷ് വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കാണാതായെന്ന് മനസ്സിലായത്. തുടര്‍ന്ന് രാകേഷിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തുകയായിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങൾക്ക് ഭയമില്ല, പേടിക്കേണ്ടത് ഫ്രാൻസാണ്; സെമി പോരാട്ടത്തിന് മുന്നോടിയായി എംബാപ്പെയ്ക്ക് ലാമിൻ യമാലിന്റെ വെല്ലുവിളി

Football
  •  2 days ago
No Image

ജപ്പാൻ വീണു പക്ഷേ, 'ജാപ്പനീസ് ശാപം' ഉണർന്നു; ഹാലണ്ടിന്റെ നോർവേ ലോകകപ്പ് നേടുമെന്ന് ഫാൻസ്! വിചിത്രമായ ആ ഫുട്ബോൾ സിദ്ധാന്തം ഇങ്ങനെ

Football
  •  2 days ago
No Image

അജിത് കുമാറിനെ സംരക്ഷിക്കുന്നില്ല; റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി: കെ.സി. വേണുഗോപാല്‍

latest
  •  2 days ago
No Image

ഇതുവരെ ആരും തൊടാത്ത റെക്കോർഡ്; ചരിത്ര നേട്ടത്തിൽ ലോകത്തിലെ ആദ്യ താരമായി മെറീനോ

Football
  •  2 days ago
No Image

വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; രണ്ട് പ്രതികള്‍ പിടിയില്‍

Kerala
  •  2 days ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം: നാളെ ഒരു ജില്ലയിലും മുന്നറിയിപ്പില്ല

Kerala
  •  2 days ago
No Image

സഊദിയില്‍ മലയാളി പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

നവകേരള യാത്ര മര്‍ദനക്കേസ്; എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ സസ്‌പെന്‍ഷന്‍ നടപടി ഉടന്‍

Kerala
  •  2 days ago
No Image

പൊലിസുക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സ്‌ഫോടന വസ്തു എറിഞ്ഞ് അക്രമി സംഘം; കൂടുതല്‍ പൊലിസെത്തി കീഴടക്കി

Kerala
  •  2 days ago
No Image

മട്ടന്‍ അല്ല ചിക്കന്‍; വിവാഹവേദിയില്‍ കൂട്ടത്തല്ല്, 12 പേര്‍ക്ക് പരുക്ക്

National
  •  2 days ago